അരൂർ: എഴുപുന്ന റെയിൽവേ ഗേറ്റ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ജെ. എസ്.എസ് എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗേറ്റിന് ഇരുവശത്തേക്കുമുള്ള റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഗേറ്റിനകത്തെ ഭാഗം മൂന്നുമാസം മുമ്പ് റെയിൽവേ ഡിവിഷനൽ മാനേജർക്ക് നൽകിയ പരാതിയെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, ഗേറ്റിന്‍റെ ഇരുവശത്തും എരമല്ലൂരിലേക്കും എഴുപുന്നയിലേക്കുമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരം അസാധ്യമായി. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. റെയിൽവേ ഗേറ്റ് റോഡ് അടിയന്തരമായി റിപ്പയർ ചെയ്യണമെന്നാവശ്യപ്പെട്ട് ജെ.എസ്.എസ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റെജി റാഫേൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്ക് ഇ-മെയിൽ വഴി പരാതി നൽകി. ചിത്രം റെയിൽവേ ഗേറ്റ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.