അനധികൃത മരംമുറി എ.ഐ.വൈ.എഫ് തടഞ്ഞു

ചാരുംമൂട്: കായംകുളം-പുനലൂർ റോഡിൽ ചാരുംമൂട് ജങ്ഷന്​ പടിഞ്ഞാറ് പൊതുസ്ഥലത്ത് നിന്ന മരം സ്വകാര്യവ്യക്തി അനധികൃതമായി മുറിക്കാൻ ശ്രമിച്ചത് എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞു. ദേശാടനക്കിളികൾ ഉൾപ്പെടെ കൂടുകൂട്ടുന്ന വലിയ മരമാണ് ശനിയാഴ്ച രാത്രി സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റാൻ ശ്രമമുണ്ടായത്. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. സമരത്തിന് എ.ഐ.വൈ.എഫ് നേതാക്കളായ എം. അമ്പാടി, എസ്. സൗലാഷ്, മുരളീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.