മുളക്കുഴ: സർവിസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് അംഗ സമാശ്വാസനിധിയിൽനിന്നുള്ള രണ്ടാം ഘട്ട ധനസഹായം ചെങ്ങന്നൂർ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ജസി കെ. എബ്രഹാം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് വേണു മുളക്കുഴ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി.ആർ. സുകുമാരൻ, സന്തോഷ് കാരക്കാട്, ജോർജി ചെറിയാൻ, പി.ഇ. ഷരീഫ്, എം.എൻ. കുട്ടപ്പൻ പിള്ള, ലീല ലക്ഷ്മണൻ, വി.ആർ. വിജയമ്മ, ഇൻസ്പെക്ടർ ജി. ദിവ്യ, ഓഡിറ്റർ സോണിയ എസ്. നായർ, സെക്രട്ടറി ആർ. രശ്മി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.