മത്സ്യബന്ധന യാനങ്ങൾ പരിശോധിച്ചു

അമ്പലപ്പുഴ: മത്സ്യബന്ധന യാനങ്ങളുടെയും എൻജിന്‍റെയും പരിശോധന പുന്നപ്ര ചള്ളി ഫിഷ് ലാൻഡിങ്​ സെന്ററിൽ നടന്നു. മണ്ണെണ്ണ പെർമിറ്റ് പുതുക്കിനൽകാനുള്ള പരിശോധനയാണ് നടന്നത്. ഫിഷറീസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. 29 എൻജിനുകളുടെ രേഖകൾ പരിശോധിച്ചു. പിന്നീട് വള്ളം കയറ്റി വെച്ചിരിക്കുന്ന ഭാഗത്തും ഉദ്യോഗസ്ഥരെത്തി സ്ഥിരീകരിച്ചു. തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണയിലാണ് പരിശോധന നടന്നത്. പുന്നപ്ര കൂടാതെ തോട്ടപ്പള്ളി, പുറക്കാട്, കരൂർ, പായൽ കുളങ്ങര ഭാഗത്തും പരിശോധന നടത്തിയിരുന്നു. അതേസമയം, രജിസ്ട്രേഷൻ ഇല്ലാതെ വർഷങ്ങളായി കരയിൽ കയറ്റിവെച്ചിരിക്കുന്ന വള്ളങ്ങളുടെ എൻജിനുകൾക്കും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് മണ്ണെണ്ണ പെർമിറ്റ് ലഭിക്കുന്നതായി ആക്ഷേപമുണ്ട്. (ചിത്രം .. പുന്നപ്ര ചള്ളി ഫിഷ്​ലാൻഡ്​ സെന്ററിൽ നടന്ന മത്സ്യബന്ധന യാനങ്ങളുടെ പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.