തുറവൂർ: താലൂക്ക് ആശുപത്രിയിൽ ഉന്നത നിലവാരത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ ലേബർ റൂം തുറന്നു. എൻ.എച്ച്.എമ്മിന്‍റെ 2. 85 കോടി ചെലവിട്ടാണ് ലേബർ റൂം പൂർത്തിയാക്കിയത്. ഒരേസമയം രണ്ടുപേർക്ക് പ്രസവ ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പ്രസവമുറി സജ്ജീകരിച്ചത്. ഒമ്പത് കിടക്കയും അത്യാഹിത വിഭാഗത്തിൽ ഒരേ സമയം രണ്ടുപേരെ നിരീക്ഷണത്തിൽ കിടത്തുന്നതിന് രണ്ട് കിടക്കയും ക്രമീകരിച്ചിരിക്കുന്നു. മൂന്ന് വിദഗ്ധ ഗൈനക്കോളജിസ്റ്റുകളുടെ സേവനത്തെ കൂടാതെ രണ്ട് പീഡിയാട്രിക് ഡോക്ടർമാരും നഴ്സിങ് സൂപ്രണ്ട് അടക്കം വിവിധ വിഭാഗത്തിലെ അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. പടം :തുറവൂർ താലൂക്ക് ആശുപത്രിയിലെ അത്യാധുനിക ലേബർ റൂം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.