ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ല സമ്മേളനം

ചേർത്തല: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ 14 ാമത് ജില്ല സമ്മേളനം എൻ.എസ്.എസ് യൂനിയൻ ഹാളിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് നിയമഭേദഗതി ഉടൻ പിൻവലിക്കുക, ജനകീയ ബാങ്കിങ്​ സംരക്ഷിക്കുക, തൊഴിലാളിവിരുദ്ധ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ ഇടപെടലുകളും ആർ.ബി.ഐ നിയന്ത്രണങ്ങളും പിൻവലിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് വി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കമ്മിറ്റി പ്രസിഡന്റ് സി.ജെ. നന്ദകുമാർ, സി. ജയരാജ്, വി.ബി. പത്മകുമാർ, ഡെയ്സി മോൾ, എസ്.ബി.എസ്. പ്രശാന്ത്, കെ.ബി. പ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. രമേശൻ (പ്രസി), എ. ജുമൈല, ആർ. വേണു ഗോപാൽ, അരുൺ ബി. കൃഷ്ണൻ (വൈസ്​ പ്രസി), പി.എം. പ്രമോദ് (സെക്ര), ബി. കൃഷ്ണകുമാർ, പി. സുജിത്, ജ്യോതിസ് (ജോ. സെക്ര), കെ.ബി. പ്രസാദ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.