ആലപ്പുഴ: യുക്രെയ്നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ സമാധാന റാലി നടത്തി. വെള്ളക്കിണര്‍ എ.ജെ പാർക്കിന് സമീപത്തുനിന്ന് ആരംഭിച്ച റാലി വെള്ളക്കിണര്‍ ജങ്ഷന്, പാലസ് റോഡ്, മുനിസിപ്പല്‍ സ്റ്റേഡിയം, ജനറല്‍ ആശുപത്രി ജങ്ഷന്, ഇരുമ്പുപാലം വഴി കല്ലുപാലം ജങ്ഷനുസമീപം സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സെയ്തലവി ചെങ്ങര, എ. സൈഫുദ്ദീന്‍ തിരുവനന്തപുരം, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ജില്ല പ്രസിഡന്‍റ് എച്ച്. അബ്ദുന്നാസിര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി എസ്. നസീര്‍, സി.എ. ഹൈദ്രോസ്, വി.എച്ച്. അലി ദാരിമി, എച്ച്. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, സി.ടി. ഹാഷിം തങ്ങള്‍, അബ്ദുല്‍കരീം സഖാഫി ഇടുക്കി, ആലംകോട് ഹാഷിം, മുഹമ്മദ് സിയാദ് കളിയിക്കാവിള, മുഹമ്മദ് ഇസ്മാഈല്‍ പത്തനംതിട്ട, എ. മുഹമ്മദ് കോട്ടയം, എ. അബ്ദുല്‍ഖാദര്‍ മുസ്ലിയാര് ചന്തിരൂര്‍, മുസ്തഫ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദക്ഷിണമേഖല നേതൃപരിശീലന ക്യാമ്പിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. APL war aganist rally കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയിൽ നടത്തിയ യുദ്ധവിരുദ്ധ സമാധാനറാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.