ആലപ്പുഴ: യുക്രെയ്നിലെ വിദ്യാർഥികളുടെ രക്ഷാദൗത്യത്തിനായി ആലപ്പുഴ മണ്ഡലത്തിൽ താമസിക്കുന്നവരുടെ വിവരം ശേഖരിക്കുന്നു. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ ഓഫിസിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. യുക്രെയ്ന്റെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന നിരവധി വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ഓഫിസുമായും നോർക്ക റൂട്ട്സുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇവർക്ക് ആവശ്യമായ താമസസൗകര്യം കേരള ഹൗസിൽ ഒരുക്കിയിട്ടുണ്ട്. യുക്രെയ്നിലുള്ള ആളുടെ പേര്, യുക്രെയ്നിലെ സ്ഥലം, ബന്ധപ്പെടാനുള്ള വാട്സ്ആപ് നമ്പർ, ആലപ്പുഴയിലെ വിലാസം (പഞ്ചായത്ത് ഉൾപ്പെടെ), ആലപ്പുഴയിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നീ വിവരങ്ങൾ +91 94477 92546 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: ജില്ല സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ആലപ്പുഴ: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജില്ല സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചിനാണ് ഓഫിസ് ഉദ്ഘാടനം. വൈകീട്ട് ഏഴിന് ആലപ്പുഴ വട്ടപ്പള്ളിയിൽ നടക്കുന്ന പൊതുസമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.