കയർതൊഴിലാളികളോട് സർക്കാർ കാട്ടുന്നത് വിശ്വാസവഞ്ചന -ബി. ബാബുപ്രസാദ്

ആലപ്പുഴ: കയർ തൊഴിലാളികളോടും കയർ മേഖലയെ ആശ്രയിച്ച്​ ജീവിക്കുന്നവരോടും വിശ്വാസവഞ്ചന തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന്ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്. കയർ മേഖലയിലെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയും പട്ടിണിയും പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷ സർക്കാറിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ആലപ്പുഴ ഡി.സി.സി സംഘടിപ്പിച്ച പട്ടിണി മാർച്ച് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. ചെറുകിട കയർ ഉൽപന്നങ്ങളുടെ നിർമാണമേഖലയിൽ ഓർഡർ ഇല്ലാതായിട്ട് എട്ടുമാസമായി. പിരി തൊഴിലാളികളുടെ 300 രൂപ കൂലി വർധിപ്പിക്കാൻ ആറുവർഷമായിട്ടും സർക്കാർ തയാറായിട്ടില്ല. കയർപിരി മേഖല പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. കയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്ത്, വിവിധ കോൺഗ്രസ് തൊഴിലാളി സംഘടന പ്രതിനിധികൾ, ഡി.സി.സി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.