അമ്പലപ്പുഴ: ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അസോസിയേഷൻ ജില്ല സമ്മേളനം പുന്നപ്ര സെന്‍റ് ജോസഫ് അഗതിമന്ദിരത്തിൽ നടന്നു. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് ഫാ. ബിജോയ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരിൽനിന്ന് സ്ഥാപന അധികാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ യോഗം തീരുമാനിച്ചു. സ്ഥാപന അധികാരികൾക്ക് വിവിധ പരിശീലന പരിപാടികൾ നടപ്പാക്കാനും തീരുമാനിച്ചു. അഗതി, അനാഥ പി.ആർ.സി സെന്‍ററുകളിലെ അന്തേവാസികൾക്ക് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിയമസഹായ ക്ലിനിക് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. ജോഷ്വ, ജില്ല സെക്രട്ടറി പി.വി. ആന്‍റണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.