അമ്പലപ്പുഴ: കളിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട കുരുന്നുകള്‍ക്ക് മത്സ്യത്തൊഴിലാളിയുടെ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി പുതുവല്‍ വിമല്‍രാജിന്‍റെ മകള്‍ രണ്ടര വയസ്സുകാരി ആദിത്യ, സഹോദരൻ നിധിന്‍രാജിന്‍റെ മകള്‍ ഒന്നര വയസ്സുള്ള അര്‍ഷിദ എന്നിവരാണ് മരണക്കയത്തില്‍നിന്ന് കരകയറിയത്. വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. ഇരുവരും ജോലിക്ക് പോയിരുന്നു. കുട്ടികള്‍ മുറ്റത്ത് കളിക്കുന്നത് കണ്ടാണ് അമ്മമാരായ ഹരിതയും മഞ്ജുവും അടുക്കളയിലേക്ക് കയറുന്നത്. കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പെട്ടെന്നാണ് കടല്‍ത്തീരത്തേക്ക് പോയത്. പാഞ്ഞടുത്ത തിരമാലകള്‍ കുട്ടികളെ തട്ടിയെടുത്തു. ഈ സമയം പൊന്തുവള്ളത്തില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പുന്നപ്ര സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ് കടലിലേക്ക് ചാടി കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികളെ അന്വേഷിച്ച് നടന്ന അമ്മമാരും ഓടിയെത്തി കുട്ടികളെ അമ്പലപ്പുഴ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.