ആലപ്പുഴ: താറാവ് കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് ഐക്യ താറാവ് കർഷക സംഘം കലക്ടറേറ്റ് മാർച്ച് നടത്തി. പക്ഷിപ്പനിയിലും വിവിധ അസുഖങ്ങളാലും ലക്ഷക്കണക്കിന് താറാവുകളാണ് ജില്ലയിൽ ചത്തൊടുങ്ങിയത്. പക്ഷിപ്പനി വ്യാപനം തടയാൻ സർക്കാർ ഉത്തരവിട്ടത് പ്രകാരമാണ് ലക്ഷക്കണക്കിന് താറാവുകളെ കൊന്നത്. ക്രിസ്മസ്-ന്യൂ ഇയർ മാർക്കറ്റ് മുന്നിൽകണ്ട് വളർത്തിയ താറാവുകളാണ് കൂട്ടത്തോടെ ഇല്ലാതായത്. കൊന്നൊടുക്കിയ താറാവുകൾക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ബ്ലേഡുകാരിൽനിന്ന് പണം കടം വാങ്ങിയ കർഷകർ ഭീഷണിയുടെയും ജപ്തിയുടെയും വക്കിലാണ്. പട്ടിണി മരണത്തിലേക്കും ആത്മഹത്യയിലേക്കും കർഷകരെ തള്ളിവിടരുതെന്ന് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. രാജശേഖരൻ ആവശ്യപ്പെട്ടു. താറാവ് കൃഷി അന്യംനിന്നുപോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും രാജശേഖരൻ പറഞ്ഞു. സെക്രട്ടറി കെ. ശാമുവേൽ അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജോളി സ്വാഗതം പറഞ്ഞു. ദേവരാജൻ, ജോസഫ് ചെറിയാൻ, ചന്ദ്രൻ മീഞ്ചോലിൽ, ബോസ് എന്നിവർ സംസാരിച്ചു. ലീഡേഴ്സ് ക്യാമ്പ് ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ഏഴ് ജില്ല കമ്മിറ്റികളിലെയും സംസ്ഥാന, ജില്ല നേതൃ നിരയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ച് ഏകദിന ലീഡേഴ്സ് ക്യാമ്പ് ശനിയാഴ്ച ആലപ്പുഴ എ.ജെ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും രാവിലെ 9.30ന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.