കടലിൽ ചാടിയ വയോധികയെ ലൈഫ്​ ഗാർഡ്​ രക്ഷിച്ചു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വീണ്ടും ആത്​മഹത്യാശ്രമം. . വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആര്യാട്​ സ്വദേശിനിയായ 64 കാരിയുടെ ജീവനാണ്​​​ ലൈഫ് ഗാർഡുകളുടെ സമയോചിത ഇടപെടലിൽ തിരിച്ചുകിട്ടിയത്​. വെള്ളിയാഴ്ച ഉച്ചക്ക്​ 12.20നാണ്​ സംഭവം. കാറ്റാടി കാടുകൾക്ക്​ സമീപത്തെ കടലിലാണ്​ ചാടിയത്​. മുങ്ങിത്താഴ്​ന്ന ഇവരെ ലൈഫ്​ ഗാർഡുകളായ ബിജുചാക്കോയും അനിൽകുമാറും പിന്നാലെ ചാടി കരക്കെത്തിക്കുകയായിരുന്നു. പിന്നീട്​ സംഭവമറിഞ്ഞ്​ സ്ഥലത്തെത്തിയ ടൂറിസം എസ്​.ഐ പി. ജയറാമിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക ശുശ്രൂഷനൽകിയശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്​ വനിത പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ച്​ ബോധവത്​കരണം നടത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കുറച്ചുനാൾ മുമ്പ്​ മകൻ തൂങ്ങിമരിച്ചതിന്‍റെ മനോവിഷമത്തിലാണ്​ ആത്​മഹ്യശ്രമത്തിന്​ ബീച്ചിലെത്തിയതെന്ന്​ ടൂറിസം പൊലീസ്​ പറഞ്ഞു. മൂന്നരമാസത്തിനിടെ ആത്​മഹത്യചെയ്യാനെത്തിയ 13ാമത്തെ ആളെയാണ്​ രക്ഷപ്പെടുത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.