കൃഷിപ്പച്ച കാർഷിക പദ്ധതി; ആദ്യഘട്ട വിളവെടുപ്പ് നടത്തി

മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ ഒരുക്കുന്ന 'കൃഷിപ്പച്ച' കാർഷിക പദ്ധതിയിലെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. ഐ.ടി.ഐ ചെയർമാൻ ഫാ. എബി ഫിലിപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മാനേജർ ബിനു തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ് ജോൺ, ട്രഷറർ മാത്യു ജോൺ, ബോർഡ് അംഗം ബേബി തയ്യിൽ, പ്രിൻസിപ്പൽ കെ.കെ. കുര്യൻ തുടങ്ങിയവർ സംസാരിച്ചു. പഠനത്തിനൊപ്പം കുട്ടികളിൽ കൃഷിയോട്​ താൽപര്യം സൃഷ്ടിക്കുക ലക്ഷ്യത്തോടെയാണ്​ പദ്ധതി ആരംഭിച്ചത്. ഫോട്ടോ: കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ ഒരുക്കുന്ന 'കൃഷിപ്പച്ച' കാർഷിക പദ്ധതിയിലെ ആദ്യഘട്ട വിളവെടുപ്പ് ഐ.ടി.ഐ ചെയർമാൻ ഫാ. എബി ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.