രഞ്ജിത് ശ്രീനിവാസ‍െൻറ കൊലപാതകം; ഒരാൾകൂടി പിടിയിൽ

രഞ്ജിത് ശ്രീനിവാസ‍ൻെറ കൊലപാതകം; ഒരാൾകൂടി പിടിയിൽ ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസ‍ൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള എസ്.ഡി.പി.ഐ പ്രവർത്തകനാണ്​ പിടിയിലായതെന്ന്​​ പൊലീസ്​ പറഞ്ഞു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജി‍ൻെറ നേതൃത്വത്തിലെ സംഘമാണ്​ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 26 ആയി. കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ അറസ്റ്റിലായ ആളുടെ പേരും മേൽവിലാസവും വെളിപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.