മുതുകുളത്ത് കുടിവെള്ളക്ഷാമം രൂക്ഷം

ആറാട്ടുപുഴ: മുതുകുളം പഞ്ചായത്തി‍ൻെറ തെക്കൻ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. മായിക്കൽ പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള ജലവിതരണം നിലച്ചതാണ് കാരണം. മോട്ടോർ പമ്പ് മൂന്നുദിവസം മുമ്പ്​ തകരാറിലായി. ഏഴ്, എട്ട് , ഒമ്പത്, 10 വാർഡുകളിൽ പ്രധാനമായും ശുദ്ധജലം എത്തുന്നത് മായിക്കലിൽനിന്നാണ്. പ്രാഥമികാവശ്യത്തിനുപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. തീരദേശമായതിനാൽ ഇവിടെ മിക്കയിടത്തും കിണറോ മറ്റു ജലസ്രോതസ്സുകളോ അധികമായില്ല. പൈപ്പ് വെള്ളമാണ് ആശ്രയം. ജല അതോറിറ്റി അധികൃതർ കുഴൽക്കിണറിൽനിന്ന് മോട്ടോർ അറ്റകുറ്റപ്പണിക്കായി എടുത്തിട്ടുണ്ട്. എന്നാൽ, ഇതി‍ൻെറ തകരാർ പരിഹരിക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. പുതിയ മോട്ടോർ വേണ്ടിവരും. അടിയന്തര ഘട്ടങ്ങളിൽ മോട്ടോർ മാറ്റിവെക്കാനും മറ്റുമുള്ള സംവിധാനം അതോറിറ്റിക്കില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. കുടിവെള്ളം കിട്ടാതായതോടെ ഒരുവിഭാഗം നാട്ടുകാർ ചൊവ്വാഴ്ച രാവിലെ പമ്പ് ഹൗസിലെത്തി പ്രതിഷേധിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ്​ ജ്യോതിപ്രഭയും പഞ്ചായത്ത്​ അംഗം സുസ്മിത ദിലീപുമെത്തി. ഇവർ പ്രശ്‌നം മന്ത്രി റോഷ്‌നി അഗസ്റ്റിൻ, രമേശ് ചെന്നിത്തല എം.എൽ.എ തുടങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. താൽക്കാലിക പ്രശ്‌ന പരിഹാരമെന്ന നിലയിൽ വാഹനത്തിൽ വെളളമെത്തിക്കാനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.