'മഴയെത്തും മുമ്പേ'; ഇടത്തോടുകളുടെ ശുചീകരണം തുടങ്ങുന്നു

ആലപ്പുഴ: നഗരസഭ പരിധിയിലെ റാണി-ഷഡാമണി തോടുകള്‍ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്ന 'മഴയെത്തും മുമ്പേ' പദ്ധതിക്ക് തുടക്കം. 'നിർമല ഭവനം നിർമല നഗരം, അഴകോടെ ആലപ്പുഴ' പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. നഗരസഭയിലെ 13 വാര്‍ഡിലൂടെ എട്ട്​ കി.മീറ്ററായി ഒഴുകുന്ന ഇരു തോടി‍ൻെറയും നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി സ്​റ്റേഡിയം വാര്‍ഡില്‍നിന്ന്​ ആരംഭിക്കും. തോടി‍ൻെറ ഇരുകരയും താമസിക്കുന്നവര്‍ക്ക് ബോധവത്​കരണം നല്‍കുകയും സംരക്ഷണ സമിതികള്‍ രൂപവത്​കരിച്ച് ചുമതലകള്‍ നല്‍കുകയും ചെയ്യും. തോടുകളിലേക്കുള്ള കുഴലുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നൽകും. സെപ്റ്റിക് ടാങ്കുകളില്ലാത്ത വീടുകളിൽ അവ സ്ഥാപിക്കുന്നതിന്​ നടപടികൾ സ്വീകരിക്കും. 25,000 രൂപവരെ ഇത്തരത്തില്‍ ഇതിന് സഹായം നൽകും. വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കുന്നതിന് സഞ്ചരിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്‍റ്​ പ്ലാന്‍റുകൾ ഉപയോഗിക്കും. തോടുകൾ ശുചീകരിക്കുന്ന ചളിയും മണ്ണും ഇടുന്നതിന് വാര്‍ഡുകളിലെ കൗണ്‍സിലർമാർ സ്ഥലം കണ്ടെത്തണം. നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജി‍ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാബു, വിവിധ കൗണ്‍സിലര്‍മാർ, മുനിസിപ്പല്‍ സെക്രട്ടറി ബി. നീതുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.