തെരഞ്ഞെടുപ്പു സംവിധാനങ്ങൾ പരിഷ്കരിക്കപ്പെടണമെന്ന് ജസ്റ്റിസ്​ കെമാൽ പാഷ

ചെങ്ങന്നൂർ: തെരഞ്ഞെടുപ്പു സംവിധാനങ്ങൾ പരിഷ്കരിക്കപ്പെടണമെന്ന് ജസ്​റ്റിസ്​ കെമാൽ പാഷ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 'ജുഡീഷ്യറിയും പൗര അവകാശങ്ങളും' വിഷയത്തിൽ ഒമ്പതാമത് എ.എ. പൈലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമങ്ങളുടെ അപര്യാപ്​തതയല്ല, നീതി ലഭ്യമാകാത്തതാണ് ഇന്ത്യയിലെ അടിസ്ഥാനപ്രശ്നമെന്നും സമൂഹം പല സമ്മർദഗ്രൂപ്പുകളായി വിലപേശുന്ന സാഹചര്യത്തിൽ സാമൂഹികനീതി മരീചികയായി മാറുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി അധ്യക്ഷത വഹിച്ചു. ഡോ. അജിത് വർഗീസ് ജോർജ്, ഡോ. പ്രിൻസൺ പി. സാമൂവേൽ, ഡോ. സുബി എലിസബത്ത് ഉമ്മൻ, ഡോ. എബി തോമസ്, ഡോ. കോശി മത്തായി, ഡോ. ബിജു തോമസ്‌, അനീഷ്‌ എന്നിവർ നേതൃത്വം നൽകി. കോളജ്​ സ്ഥാപക ദിനത്തോടനുബന്ധിച്ച്​ രാവിലെ ചാപ്പലിൽ മാനേജർ തോമസ്‌ മാർ തിമോത്തിയോസ്‌ എപ്പിസ്​കോപ്പ കുർബാന അനുഷ്ഠിച്ചു. ജോസൻ, എബി എബ്രഹാം, ജിജോ ഡാനിയേൽ എന്നിവർ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.