റഊഫിന്‍റെ കുടുംബത്തിന് തണലൊരുക്കി പീപ്പിൾസ് ഫൗണ്ടേഷൻ

കോവിഡ് ബാധിച്ചായിരുന്നു മരണം ആറാട്ടുപുഴ: സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച . നിർധന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന റഊഫിന്‍റെ അപ്രതീക്ഷിത വേർപാടിൽ തളർന്നുപോയ കുടുംബത്തിന് കടമുറികൾ നിർമിച്ചുനൽകിയാണ് പീപ്പിൾസ് ഫൗണ്ടേഷൻ ആശ്വാസമേകിയത്. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പാനൂർ കുന്നച്ചം പറമ്പിൽ അബ്ദുൽ റഊഫ് (55) 2021 ജൂൺ 30നാണ് ദമ്മാമിൽ മരിച്ചത്. പറക്കമുറ്റാത്ത മൂന്ന് പെൺമക്കളെ അനാഥമാക്കിയായിരുന്നു മരണം. ദമ്മാം സഫ്വയിലെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. ചെറിയൊരു വീടും കടൽത്തീരത്ത് വാങ്ങിയ 10 സെന്റ് ഭൂമിയും മാത്രമായിരുന്നു സമ്പാദ്യം. റഊഫിന്റെ വേർപാടിൽ വീട്ടമ്മയായ ബൻസീറ പകച്ചുനിന്നപ്പോൾ മക്കളായ ആമിന, സഫിയ, ആയിഷ എന്നിവരുടെ പഠനംപോലും ആശങ്കയിലായി. തുടർന്നാണ് ഈ കുടുംബത്തിന് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ എത്തിയത്. പീപ്പിൾസ് ഫൗണ്ടേഷന്‍റെ 'തണലൊരുക്കാം ആശ്വാസമേകാം' കോവിഡ് പ്രവാസി സുരക്ഷ പദ്ധതിയുടെ ഭാഗമായി അഞ്ചര ലക്ഷം രൂപ അനുവദിച്ചു. പാനൂർ ജങ്ഷനിലെ വീടിനു മുന്നിലുള്ള സ്ഥലത്ത് ആറരലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കടമുറി നിർമിച്ചു നൽകുകയായിരുന്നു. ജമാഅത്തെ ഇസ്​ലാമി ഹരിപ്പാട് ഏരിയ സമിതിയുടെ മേൽനോട്ടത്തിലാണ് നിർമാണം നടത്തിയത്. കടയുടെ താക്കോൽദാനം പീപ്പിൾസ് ഫൗണ്ടേഷൻ കേരള ചെയർമാൻ എം.കെ. മുഹമ്മദലി നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ അധ്യക്ഷതവഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ് കുമാർ, വൈസ് പ്രസിഡൻറ് റജില ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ സി.എച്ച്. സാലി മുഹമ്മദ് കുഞ്ഞ് പടന്നയിൽ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് നാസർ ആറാട്ടുപുഴ, പാനൂർ ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് അഡ്വ. എം. ഇബ്രാഹിംകുട്ടി, കരിമണൽ ഖനന വിരുദ്ധ സമരസമിതി ചെയർമാൻ സുരേഷ് കുമാർ തോട്ടപ്പള്ളി, ജമാഅത്തെ ഇസ്‌ലാമി പാനൂർ യൂനിറ്റ് പ്രസിഡന്‍റ്​ സിറാജ് കുമ്പളം, അമീൻ ഷംഷാദ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹരിപ്പാട് ഏരിയ പ്രസിഡന്‍റ്​ അബ്ദുൽ റസാഖ് പാനൂർ സ്വാഗതവും പല്ലന യൂനിറ്റ് സെക്രട്ടറി സമീർ പല്ലന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.