കാപ്പ ചുമത്തി അഞ്ചുപേരെ നാടുകടത്തി

ആലപ്പുഴ: കാപ്പ ചുമത്തി അഞ്ചുപേ​രെ നാടുകടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് ആര്യാട്​ നോർത്ത്​ പൊക്കലയിൽ വീട്ടിൽ ഉദീഷ്​ (കണ്ണപ്പൻ-20), മുതുകുളം കളീക്കൽ വീട്ടിൽ അജിത് (പോത്ത് അജിത്​​), പുന്നപ്ര തെക്ക് പഞ്ചായത്ത് 17ാം വാർഡിൽ പൊള്ളയിൽ വീട്ടിൽ വരുൺ (28), ചേർത്തല മുനിസിപ്പാലിറ്റി വാർഡിൽ മുറിവേലിച്ചിറ വീട്ടിൽ ദിനേശൻ (43), എടത്വ കറുകയിൽ വീട്ടിൽ ശരത് (31) എന്നിവരെയാണ്​ നാടുകടത്തിയത്​. മണ്ണഞ്ചേരി പൊലീസ്​ പരിധിയിൽ നരഹത്യശ്രമം, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങി നിരവധി കേസുകളാണ്​ ഉദീഷിനെതിരെയുള്ളത്​. കനകക്കുന്ന് ​പൊലീസ് സ്​റ്റേഷൻ പരിധിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതക ശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്​ അജിത്. പുന്നപ്ര പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ മോഷണം അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങളിലാണ്​ വരുൺ ഉൾപ്പെട്ടിരുന്നത്. ചേർത്തല പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ പതിനൊന്നിലധികം കേസുകളിൽ പ്രതിയാണ് ദിനേശൻ. എടത്വ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ നരഹത്യശ്രമം അടക്കം 10 കേസില്‍ പ്രതിയാണ്​ ശരത്​. APL udeesh ഉദീഷ് APL ajith അജിത് APL varun വരുൺ APL dineeshan ദിനേശൻ APL sarath ശരത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.