നഴ്സിനോട്​ അപമര്യാദ; ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി

അമ്പലപ്പുഴ: ആശുപത്രിയിലെ സ്റ്റാഫ്​ നഴ്സിനെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ്​ സെന്ററിലെ ആംബുലൻസ് ഡ്രൈവർ രമേശനെതിരെയാണ് സ്റ്റാഫ് നഴ്സ് പരാതി നൽകിയത്​. കഴിഞ്ഞ ദിവസം വൈകീട്ട് ഡ്യൂട്ടി സമയത്ത് മാസ്ക് വാങ്ങാനായെത്തിയ രമേശൻ, തന്നെ ലൈംഗികച്ചുവയോടെ സംസാരിച്ചശേഷം കയറിപ്പിടിച്ചെന്ന്​ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു​. അതിനിടെ, സ്​റ്റാഫ് നഴ്സ് നൽകിയ പരാതി പൊലീസിന്​ കൈമാറാതെ സംഭവം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നു. ഭരണകക്ഷി യൂനിയൻ ഇടപെട്ട്​ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെന്നാണ്​ ആരോപണം. പരാതിയിൽ ഉറച്ചുനിന്നാൽ നഴ്​സിനെ സ്ഥലം മാറ്റുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒടുവിൽ വിവിധ ഭാഗങ്ങളിലെ സമ്മർദത്തിനൊടുവിലാണ്​ നഴ്സിന്റെ പരാതി പൊലീസിന് കൈമാറാൻ എ.എം.ഒ തയാറായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.