ഖോഖോ മത്സരങ്ങൾ സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ല ഒളിമ്പിക്സിന്റെ ഭാഗമായി . ഖോഖോ അസോസിയേഷൻ പ്രസിഡന്റ് ഷിജിലാൽ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്​ഘാടനം ചെയ്തു. പുരുഷ വിഭാഗത്തിൽ സെന്റ് ആന്റണീസ്‌ കൊക്കോതമംഗലം സ്വർണവും ജി.എസ്‌.എം.എം ഗവ. സ്കൂൾ എസ്.എൽ പുരം(എ) വെള്ളിയും, ജി.എസ്‌.എം.എം ഗവ. സ്കൂൾ എസ്.എൽ പുരം (ബി ) വെങ്കലവും നേടി. വനിത വിഭാഗത്തിൽ ജി.എസ്‌.എം.എം ഗവ. സ്കൂൾ എസ്.എൽ പുരം സ്വർണവും ജി.എച്ച്.എസ് മണ്ണഞ്ചേരി വെള്ളിയും ചേർത്തല എൻ.എസ്.എസ് കോളജ് വെങ്കലവും നേടി. സമാപന സമ്മേളനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ് ഉദ്​ഘാടനം നിർവഹിച്ചു. ജില്ല സ്​പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് സമ്മാനദാനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.