അബ്കാരി കേസിൽ മുൻ സ്പിരിറ്റ് കേസ് പ്രതി പിടിയിൽ

ചെങ്ങന്നൂർ: എക്സൈസ്​ നടത്തിയ മിന്നൽ പരിശോധനയിൽ സ്പിരിറ്റ് കേസിലെ മുൻ പ്രതി വീണ്ടും പിടിയിലായി. തിരുവൻവണ്ടൂർ കോലിടത്തുശേരി പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണനാണ്​ (56) പിടിയിലായത്. വീട്ടിലും പരിസരത്തുമായി മദ്യം സൂക്ഷിച്ചു വിൽപന നടത്തുന്നതായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചെറിയ കുപ്പികളിലായി വില്ക്കാൻ തയാറാക്കിയ മൂന്ന്​ ലിറ്റർ മദ്യം കണ്ടെടുത്തത്. പ്രിവന്റിവ് ഓഫിസർ കെ.പി. പ്രദീപ്, അഭിജിത്ത് മോഹൻ, ദീപു, പത്മകുമാർ, വിജയലക്ഷ്മി എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: ഗോപാലകൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.