ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കും കായികപരിശീലനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ ആര്‍.ഒ പ്ലാന്റ് നിര്‍മിച്ചു നല്‍കി. നഗര ചത്വരത്തിനു സമീപത്തെ ഡിസ്ട്രിക്റ്റ് ബാസ്‌കറ്റ് ബാള്‍ (അസോസിയേഷന്‍ എ.ഡി.ബി.എ) ഗ്രൗണ്ടിലാണ് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് ആര്‍.ഒ പ്ലാന്റ് സ്ഥാപിച്ചത്. ഇതിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് അനിത ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. ആർ.ഒ പ്ലാന്‍റ് സ്‌പോണ്‍സര്‍ ചെയ്ത റോട്ടറി അംഗം ജോര്‍ജ് നെരോത്തിനെ സമ്മേളനത്തിൽ അനുമോദിച്ചു. റോട്ടറി ഭാരവാഹികളായ അഡ്വ. പ്രിയദർശൻ തമ്പി, കെ.ബി.എ അസോ.സെക്രട്ടറി റോണി മാത്യു, അഡ്വ. ടി.ടി. സുധീഷ്, തോമസ് മാത്യു കരിക്കുംപള്ളിയിൽ, തോമസ് മത്തായി, മാത്യു ഡിക്രൂസ്, കോച്ച് സുഭാഷ്, സുഗുണാനന്ദൻ, ജോർജ് ജോസഫ്, റോണി മാത്യു എന്നിവർ സംസാരിച്ചു. ചിത്രം... ആര്‍.ഒ പ്ലാന്റിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.