അംഗൻവാടിക്ക്​ ശാപമോക്ഷം

അരുർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ 56 നമ്പർ അംഗൻവാടിയുടെ പുനർനിർമാണം ആരംഭിച്ചു. 15 വർഷമായി അംഗൻവാടിയിൽ സ്വകാര്യവ്യക്തി ഉടമസ്ഥാവകാശം ഉന്നയിച്ച് പുനരുദ്ധാരണം തടസ്സപ്പെടുത്തുകയായിരുന്നു. സി.പി.എം നീണ്ടകര ബ്രാഞ്ച് കമ്മിറ്റി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നൽകിയതിനെത്തുടർന്ന് അംഗൻവാടി മെയിന്‍റനൻസിന് ഫണ്ട് അനുവദിക്കുകയും നിർമാണപ്രവർത്തനങ്ങൾ ​ആരംഭിക്കുകയുമായിരുന്നു. സ്വകാര്യവ്യക്തി പണി തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും അരൂർ പൊലീസിന്‍റെ സഹായത്തോടെ പഞ്ചായത്ത് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ബ്ലോക്ക്​ വൈസ് പ്രസിഡന്റ് ആർ. ജീവൻ, പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. പ്രദീപ്, സോജി മോൾ, ദീപ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം: അംഗൻവാടിയുടെ പുനർനിർമാണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.