അറവുമാലിന്യം തള്ളിയ​വർക്കെതി​രെ കേസ്

ആലപ്പുഴ: വാടക്കനാലിൽ വാഹനത്തിലെത്തി അറവുമാലിന്യം തള്ളിയവരെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. പുന്നപ്ര പുതുവലിൽ സിനാജ്, ഹാഷിം എന്നിവർക്കെതിരെ നോർത്ത്​ പൊലീസ്​ കേസെടുത്തു. ശനിയാഴ്ച രാവിലെ നഗരസഭ പരിധിയിൽ പവർഹൗസ് വാർഡിൽ വാടക്കനാലിൽ പിക്​അപ്പ്​ വാനി​ലെത്തി മാലിന്യം തള്ളുന്നത്​ ജാഗ്രതസമിതി അംഗങ്ങൾ ഫോട്ടോയെടുത്ത്​ നഗരസഭ ആരോഗ്യവിഭാഗത്തിന്​ കൈമാറുകയായിരുന്നു. തുടർന്ന്​ ജെ.​എച്ച്​.ഐ അനിക്കുട്ടന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘം സംഘത്തെ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. നഗരസഭ അധികൃതരുടെ പരാതിയിലാണ്​ പൊലീസ്​ കേസെടുത്തത്​. വാഹനവും പിടികൂടിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.