അമ്പലപ്പുഴ: ഉത്സവത്തിനിടെ പിഞ്ചുകുഞ്ഞിന്‍റെ സ്വർണമാല കവർന്ന കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനികളായ പുഷ്പ, ദുർഗ, പൂർണ എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പുന്തല ക്ഷേത്രം ഉത്സവത്തിനിടെ പുറക്കാട് വലിയവീട്ടിൽ ശ്രുതിയുടെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്‍റെ ആറുഗ്രാമുള്ള മാലയാണ് ഇവർ കവർന്നത്. മാല കവരുന്നതുകണ്ട നാട്ടുകാർ ഇവരെ പിടികൂടി. അമ്പലപ്പുഴ പൊലീസെത്തി സ്റ്റേഷനിലെത്തിച്ചു. നിരവധി സ്റ്റേഷനുകളിൽ മാല മോഷണത്തിനടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി. (ചിത്രം.apl kavarcha. മാല മോഷണത്തിനിടെ പിടിയിലായ പുഷ്പ, ദുർഗ, പൂർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.