അരൂർ വില്ലേജ്​ ഓഫിസിലെ അക്രമം: രണ്ടുപേർക്കെതിരെ കേസ്​

അഴിമതിക്കാർക്ക്​ തക്കതായ ശിക്ഷ നൽകണമെന്ന്​ എ.​ഐ.വൈ.എഫ്​ അരൂർ: ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെതുടർന്ന്​ അരൂർ വില്ലേജ് ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. അരൂർ എടത്തിപ്പറമ്പിൽ നാസർ, സി.പി.ഐ അരൂർ മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. നാസറിനെ അരൂർ പൊലീസ് അറസ്റ്റ്​ ചെയ്തു. കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ് പറഞ്ഞു. വില്ലേജ് ഓഫിസിൽ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്നാണ്​ കേസ്. അജിത്കുമാറിനെതിരെ കേസെടുത്ത നടപടിയിൽ സി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നാസറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തിരൂർ യൂനിറ്റ് പ്രതിഷേധിച്ചു. വില്ലേജ് ഓഫിസ് ജീവനക്കാർക്കുനേരെ നടന്ന ആക്രമണത്തിൽ ജോയന്റ് കൗൺസിലും പ്രതിഷേധിച്ചു. അരൂർ വില്ലേജ് ഓഫിസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും എ.​ഐ.വൈ.എഫ്​ അരൂർ മണ്ഡലം പ്രസിഡൻറ് ടി. തിഞ്ചുമോൻ, സെക്രട്ടറി സി. അജിത്ത്കുമാർ എന്നിവർ ആവശ്യപ്പെട്ടു. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വില്ലജ് ഓഫിസ് ഉപരോധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.