താലൂക്ക്​ ആശുപത്രി കെട്ടിടനിർമാണം തുടങ്ങി

കായംകുളം: ഗവ. ആശുപത്രിയിൽ കിഫ്ബി പദ്ധതി പ്രകാരമുള്ള നവീകരണങ്ങൾക്ക് തുടക്കമായി. 45 കോടി ചെലവിലെ അഞ്ച് നില കെട്ടിടത്തിന്റെ നിർമാണമാണ് തുടങ്ങിയത്. ഇതിന്​ നഗരസഭ ലേലം ചെയ്ത 14 പഴയ കെട്ടിടവും യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ, ഗ്രൗണ്ടിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നത് വൈകുന്നത് നിർമാണത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിന്​ പലതവണ ടെൻഡർ നടപടി സ്വീകരിച്ചെങ്കിലും വനം വകുപ്പ് നിശ്ചയിച്ച വില ലഭിക്കാതിരുന്നതിനാൽ ലേലം ചെയ്യാൻ കഴിഞ്ഞില്ല. മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ പി. ശശികല പറഞ്ഞു. ചിത്രം: APLKY5HOSPI കായംകുളം ഗവ. ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.