ചെങ്ങന്നൂർ: ജീവിതം പൊതുപ്രവർത്തനത്തിന് മാറ്റിവെച്ച സഖാവ് ഗോപിനാഥ പിള്ള കിടപ്പിലായതോടെ കരുണാലയം അഭയം നൽകി. അവിവാഹിതനായ ഗോപിനാഥ പിള്ള രണ്ടുതവണ നഗരസഭ കൗൺസിലർ ആയെങ്കിലും സ്വന്തമായി ഒന്നും സമ്പാദിച്ചില്ല. പ്രായാധിക്യമടക്കം അവശതകൾ വർധിച്ചപ്പോൾ ജീവിതം ദുസ്സഹമായി. തുടർന്ന് ബന്ധുക്കൾ ഇദ്ദേഹത്തെ പൂജപ്പുരയിലെ ജെറിയാട്രിക് സെന്ററിലാക്കി. ദിവസങ്ങൾക്കുമുമ്പ് അവിടെനിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ ഇദ്ദേഹത്തെ ചെങ്ങന്നൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തീരെ അവശനായ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാണെന്ന് അറിഞ്ഞതിനെത്തുടർന്ന് മുളക്കുഴ സെഞ്ച്വറി കോവിഡ് സെന്ററിലാക്കി. കോവിഡ് നെഗറ്റിവായശേഷം സംരക്ഷണം ഏറ്റെടുക്കാനാരും തയാറാകാത്തതിനാൽ ബന്ധുക്കൾ മന്ത്രി സജി ചെറിയാനെ വിവരം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസിന്റെ ഇടപെടലോടെ കരുണാലയം അമ്മവീട് പ്രവർത്തകർ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.