സി.പി.എമ്മിന് ​നേട്ടം

ചേര്‍ത്തല: മേഖലയില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്​ നേട്ടം. രാഷ്ട്രീയ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പ്​ നടന്നതെങ്കിലും രാഷ്ട്രീയ പോരാട്ടമായി മാറുകയായിരുന്നു. പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് നേടിയത് തിളക്കത്തിലും സി.പി.എമ്മിന്​ തിരിച്ചടിയായി. തണ്ണീര്‍മുക്കം, കടക്കരപ്പള്ളി, വയലാര്‍ എന്നിവിടങ്ങളില്‍ സി.പി.എം ഒറ്റക്ക്​ മത്സരിച്ചാണ് വിജയിച്ചത്. ചേര്‍ത്തല നഗരസഭയിലും ചേര്‍ത്തല തെക്കിലും സി.പി.എം-സി.പി.ഐ സഖ്യമായാണ് മത്സരിച്ചത്. നഗരസഭയില്‍ മുന്‍ കൗണ്‍സിലര്‍ പി. ജ്യോതിമോള്‍ ചെയര്‍പേഴ്‌സനായും എം.എ. മഞ്ജു വൈസ്‌ ചെയര്‍പേഴ്‌സനായും തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല തെക്കില്‍ സി.പി.എമ്മിലെ ആനീസ് വിജയന്‍ ചെയര്‍പേഴ്‌സനും സി.പി.ഐയിലെ അജിത ഷാജി വൈസ് ചെയര്‍പേഴ്‌സനുമായി. തണ്ണീര്‍മുക്കത്ത് സി.പി.എം നേതാക്കളായ സുധര്‍മ സന്തോഷും റോസമ്മയുമാണ് ചെയര്‍പേഴ്‌സൻ, വൈസ് ചെയര്‍പേഴ്‌സൻ സ്ഥാനത്തെത്തിയത്. കടക്കരപ്പള്ളിയില്‍ സി.പി.എമ്മിലെ സതി ചെയര്‍പേഴ്‌സനായും ശ്രീലത വൈസ് ചെയര്‍പേഴ്‌സനായും തെരഞ്ഞെടുക്കപ്പെട്ടു. വയലാറിലും സേതുലക്ഷ്മി ചെയര്‍പേഴ്‌സനും രജനി സന്തോഷ് വൈസ് ചെയര്‍പേഴ്‌സനായും തെരഞ്ഞെടുക്കപ്പെട്ടു. പട്ടണക്കാട്ട്​ 19 വാര്‍ഡില്‍ 14 ഇടങ്ങളിലും കോണ്‍ഗ്രസ്​ വിജയിച്ചു. വിജയമ്മരാജന്‍ ചെയര്‍പേഴ്‌സനായും ശോഭാ രമേശ് വൈസ് ചെയര്‍പേഴ്‌സനായും വിജയിച്ചു. സി.പി.എം ചേര്‍ത്തല ഏരിയ കമ്മിറ്റിക്ക്​ കീഴിലെ ആറിടങ്ങളിലും വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.