പള്ളാത്തുരുത്തിയിൽ പ്ലാൻ ചെയ്ത പാലത്തിന് ഉയരക്കുറവ് ചൂണ്ടിക്കാട്ടി കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ് പണി തടഞ്ഞു കുട്ടനാട്: എ.സി റോഡ് നവീകരണത്തോടനുബന്ധിച്ച് മൂന്ന് മേൽപാലത്തിന്‍റെ നിർമാണ തടസ്സം നീക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം. പള്ളാത്തുരുത്തിയിലേതിനുപുറമെ ഒന്നാങ്കര മുതൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ വരെയും മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ മുതൽ മങ്കൊമ്പ് ജങ്ഷൻ വരെയും നിർമിക്കുന്ന രണ്ട് മേൽപാലത്തിന്‍റെയും നിർമാണമാണ് അനിശ്ചിതത്വത്തിലായത്. ഇതിൽ ഒന്നാങ്കര മുതൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻവരെ മേൽപാല നിർമാണത്തിന്‍റെ തടസ്സങ്ങൾ തോമസ് കെ. തോമസ് എം.എൽ.എ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ പരിഹരിച്ചിരുന്നു. പക്ഷേ, ഡിസൈനിൽ മാറ്റം വരുത്തിയതിന്‍റെ അംഗീകാരം ഇതുവരെ കെ.എസ്.ടി.പിയിൽനിന്ന് ലഭിക്കാത്തതിനാൽ നിർമാണം പുനരാരംഭിക്കാനായിട്ടില്ല. നിലവിലെ ഒന്നാങ്കരപാലം പൊളിച്ചുനീക്കി അതുൾപ്പെടെ മേൽപാലത്തിന്‍റെ ഭാഗമാക്കുന്നതായിരുന്നു ഡിസൈൻ. എന്നാൽ, എ.സി കനാലിന് കുറുകെ ഒന്നാങ്കരയിൽ നിർമിച്ച പാലത്തിലേക്കും ഒന്നാങ്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള സർവിസ് റോഡിനും മേൽപാലം നിർമാണം തടസ്സമാകും എന്നതായിരുന്നു തർക്കം. ചൂണ്ടിക്കാട്ടിയ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുന്ന രീതിയിലാണ് ഡിസൈനിൽ മാറ്റം വരുത്തിയിരിക്കുന്നത്. മങ്കൊമ്പ് തെക്കേക്കരയിൽ നിർമിക്കുന്ന മൂന്നാമത്തെ മേൽപാലത്തിന്‍റെയും പാറശ്ശേരിക്കും ജ്യോതി ജങ്ഷനും ഇടയിൽ നിർമിക്കുന്ന നാലാമത്തെ മേൽപാലത്തിന്‍റെയും നിർമാണം വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. പൈലിങ് ജോലികൾ പൂർത്തിയാക്കി, മേൽപാലത്തിന്‍റെ പൈലിങ് ക്യാമ്പ് നിർമാണവും ഗർഡർ സ്ഥാപിക്കുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ മുതൽ മങ്കൊമ്പ് പാലം വരെയുള്ള ഭാഗത്ത് നിർമിക്കുന്ന രണ്ടാമത്തെ മേൽപാലത്തിന് ഉയരം വർധിപ്പിക്കണമെന്നും സർവിസ് റോഡിന്‍റെ വീതി ഏഴുമീറ്ററാക്കണമെന്നുമുള്ളതാണ് പ്രധാന തർക്കം. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കലക്ടറേറ്റിലും തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ചേംബറിലും ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. വീതി കൂട്ടിയല്ലെങ്കിൽ മങ്കൊമ്പിൽ പാലം വേണ്ടെന്ന നിലപാടിലാണ് നാട്ടുകാർ. അതേ സമയം, രണ്ടാമത്തെ മേൽപാലത്തിന്‍റെ ഭാഗമായി തീരേണ്ട മങ്കൊമ്പ് പാലത്തിന്‍റെ നിർമാണം നടക്കുന്നുണ്ട്. പാലത്തിന്‍റെ പൈലിങ് ക്യാമ്പ് നിർമിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇന്ന് പൈലിങ് ക്യാപ്പിന്‍റെ കോൺക്രീറ്റിങ് നടക്കും. പള്ളാത്തുരുത്തിയിൽ പ്ലാൻ ചെയ്ത പുതിയ പാലത്തിന് ഉയരക്കുറവ് അടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ് പണി തടയുകയായിരുന്നു. പുതിയ രൂപരേഖ തയാറാക്കി സമർപ്പിച്ചെങ്കിലും അനുമതി കിട്ടിയിട്ടില്ല. മേൽപാലം വേണ്ടെന്ന് എം.പി എ.സി റോഡ് നവീകരണ ഭാഗമായി നിർമിക്കാൻ ഉദ്ദേശിച്ച മങ്കൊമ്പ് മേൽപാലം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അതിനിടെ കൊടിക്കുന്നിൽ സുരേഷ് എം.പി പൊതുമരാമത്ത് മന്ത്രിക്ക് കത്തയച്ചു. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിൽ കെ.എൽ.ഡി.സി സംരക്ഷണഭിത്തി കെട്ടുന്നതിനാൽ അവിടെ വെള്ളപ്പൊക്ക ഭീഷണി ഇനി ഉണ്ടാവില്ല. എസ്.എൻ.ഡി.പിയും എൻ.എസ്.എസും ദലിത് സംഘടനകളും വ്യാപാരികളും മേൽപാലം നിർമിക്കുന്നതിനെ എതിർത്തിട്ടുണ്ട്. സർവിസ് റോഡിന് ആറര മീറ്റർ വീതിയെങ്കിലും ലഭിക്കണമെങ്കിൽ നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥലം ലഭ്യമാകണമെന്നത് തടസ്സമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സുഗമമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് മേൽപാലം ഒഴിവാക്കുകയാണ് നല്ലതെന്ന് എം.പി അഭിപ്രായപ്പെട്ടു. APL BRIDGE PALLATHUTHY APL BRIDG MANGOMBU ജില്ലയില്‍ 486 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 486 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1013 പേര്‍ രോഗമുക്തരായി. നിലവില്‍ 5136 പേര്‍ ചികിത്സയില്‍ കഴിയുന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവതികളുടെ സമഗ്രവികസനവും ക്ഷേമവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ രൂപവത്കരിച്ച് യുവജന ക്ഷേമബോര്‍ഡില്‍ രജിസ്ട്രേഷന്‍ ലഭിച്ച അവളിടം യുവതി ക്ലബുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എസ്. ദീപു അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ആര്‍.എസ്. ചന്ദ്രികദേവി, ജില്ല കോഓഡിനേറ്റര്‍മാരായ ജയിംസ് ശാമുവല്‍, രമ്യാ രമണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.