ഓക്സിജൻ പ്ലാന്റും ഓപറേഷൻ തിയറ്ററുകളും തുറന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ്​, പോസ്റ്റ്മോർട്ടം റൂം, നവീകരിച്ച ഓപറേഷൻ തിയറ്ററുകൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പീഡിയാട്രിക് ഐ.സി.യു നിർമാണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്കിനെ ആദരിച്ചു. കെ.എസ്.സി.എം.സി ചെയർമാൻ എം.എച്ച്. റഷീദ്, നഗരസഭ ചെയർപേഴ്‌സൻ മറിയാമ്മ ജോൺ ഫിലിപ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ, മഞ്ജുള ദേവി, ഹേമലത മോഹൻ, ഡോ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം. രാജീവ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.