കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് രൂപവത്കരണം അംഗീകരിക്കില്ല ആലപ്പുഴ: പരമ്പരാഗത വ്യവസായ-തൊഴിൽ മേഖലകളുടെ സംരക്ഷണത്തിനും പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും കൂടുതൽ തുക സംസ്ഥാനബജറ്റിൽ വകയിരുത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊതുമേഖല വ്യവസായങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവണം. കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാനും അടച്ചുപൂട്ടാനും സ്വകാര്യവത്കരിക്കാനും നടപടിയെടുക്കുമ്പോൾ അതിന് ഏറ്റവും ശക്തമായ ബദൽ ഉയർത്തുന്നത് എൽ.ഡി.എഫ് സർക്കാറാണ്. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് കോർപറേഷൻ തുടങ്ങിയ പ്രധാന പൊതുമേഖല സ്ഥാപനങ്ങളെ തകർക്കാൻ സംഘടിത നീക്കമുണ്ട്. കെ.എസ്.ആർ.ടി.സിയിൽ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് രൂപവത്കരിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. തോട്ടം തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കരട് തേയില ബിൽ പ്ലാന്റേഷൻ മേഖലയുടെ തകർച്ചക്ക് വഴിയൊരുക്കും. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളും സ്വകാര്യ തോട്ടങ്ങളും സർക്കാർ ഏറ്റെടുക്കണം. കയർ വ്യവസായത്തിന്റെ സംരക്ഷണത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.വി. സത്യനേശൻ, ജില്ല സെക്രട്ടറി ഡി.പി. മധു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.