പെരുമ്പളം: ഓട്ടോ ഡ്രൈവറായ കളപ്പുരക്കൽ സനൽകുമാറിന്‍റെ (മണി) കൃഷി ശ്രദ്ധേയമാകുന്നു. പെരുമ്പളം പഞ്ചായത്ത് 11ാം വാർഡിലെ തന്‍റെ വീടിനോട് ചേർന്ന കളപ്പുരക്കൽ പാടത്താണ് മണി ജൈവകൃഷി നടത്തുന്നത്. മത്സ്യകൃഷിയും ഇയാൾ നടത്തുന്നുണ്ട്. വിപുല രീതിയിൽ ചീരകൃഷി നടത്തുന്നതോടൊപ്പം 200 ചുവട് തണ്ണിമത്തൻ, വെള്ളരി, മത്തൻ, പയർ ഉൾപ്പെടെ വിവിധയിനം കൃഷികളാണ് ഈ പാടത്ത് നടത്തുന്നത്. ഭാര്യ ബിന്ദുവും മക്കളായ അഖിലും ആതിരയും കൃഷിയിൽ സഹായിക്കുന്നുണ്ട്. ചീരകൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫിസർ അനു ആർ. നായർ നടത്തി. കൃഷി അസിസ്റ്റൻഡ് അഖിലും മറ്റ് കർഷകസുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ചിത്രം: സനൽ കുമാറിന്റെ ചീരകൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫിസർ അനു ആർ. നായർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.