മാവേലിക്കര: അഭിഭാഷകരുടെ ഫീസ് ഘടന സംബന്ധിച്ച ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഫീസ് കുറക്കുന്നതിനും ജൂനിയര്‍ അഭിഭാഷകരുടെ ഫീസ് നിര്‍ത്താനുമുള്ള നീക്കത്തിനെതിരെ മാവേലിക്കര ബാര്‍ അസോസിയേഷന്‍ പ്രതിഷേധദിനം ആചരിച്ചു. കോടതി കവാടത്തില്‍ നടന്ന പ്രതിഷേധ ദിനാചരണം അഡ്വ. മാത്യു വേളങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മന്‍ തോമസ് അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ പി.വി. സന്തോഷ്,അനില്‍ബാബു, ടി.രാധ, കെ.സണ്ണിക്കുട്ടി, കെ.വി.അരുണ്‍, അസോസിയേഷന്‍ സെക്രട്ടറി എസ്. സുജിത്, കെ.ജി. സുരേഷ്‌കുമാര്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ .. മാവേലിക്കര കോടതി കവാടത്തില്‍ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ദിനാചരണം അഡ്വ. മാത്യു വേളങ്ങാടന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.