അരൂക്കുറ്റി: പ്രീ പ്രൈമറി വിദ്യാർഥികൾക്കുള്ള സമഗ്രശിക്ഷാ കേരളയുടെ കൈത്താങ്ങിന്‍റെ ഭാഗമായ താലോലം പദ്ധതിക്ക് അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ തുടക്കമായി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം വിദ്യാരാജ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൻ മഞ്ജുഷ രാജീവ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ കെ.എസ്. ശ്രീദേവി പദ്ധതി വിശദീകരിച്ചു. അക്ഷരമുറ്റം ജില്ല ക്വിസ് മത്സരത്തിൽ രണ്ടാംസ്ഥാനം ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ എസ്. ഹരിഗോവിന്ദിനെ ആദരിച്ചു. ഹെഡ് മിസ്ട്രസ് ഇൻ ചാർജ് ആർ. മായ, കോഓഡിനേറ്റർ ആശ ചന്ദ്രൻ, ആർ. ആശ, സുജാത, സരിത തുടങ്ങിയവർ സംസാരിച്ചു. ചിത്രം: താലോലം പദ്ധതിയുടെ ഉദ്ഘാടനം അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ വാർഡ് മെംബർ വിദ്യാരാജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.