എട്ട്​ കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്​റ്റിൽ

ആലപ്പുഴ: മാരാരിക്കുളത്തും കണിച്ചുകുളങ്ങരിയിലും കഞ്ചാവ്​ വേട്ടയിൽ എട്ട്​ കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്​റ്റിൽ. എറണാകുളം ഞാറക്കൽ കളത്തിൽവീട്ടിൽ സുകന്യ (25), മലപ്പുറം മേൽമുറി അണ്ടിക്കാട്​ ജുനൈദ്​ (26), മലപ്പുറം കോട്ടൂർ കൊയ്​നിപറമ്പിൽ റിൻഷാദ്​ (28) എന്നിവരാണ്​ അറസ്റ്റിലായത്​. പിടിച്ചെടുത്ത കഞ്ചാവിന്​ ആറുലക്ഷത്തോളം രൂപ വിലവരും. ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും മാരാരിക്കുളം പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ മതിലകം ആശുപത്രി ഭാഗത്തുനിന്നും കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തുനിന്നുമാണ്​ കഞ്ചാവ്​ പിടികൂടിയത്​. ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ വാഗൺ ആർ കാറിൽ കൊണ്ടുവന്ന കഞ്ചാവ്​ കൈമാറുന്നതിന്​ ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ്​ രണ്ടുപേരെ പൊലീസ്​ പിടികൂടിയത്​. കാറും കസ്റ്റഡിയിലെടുത്തു. സംസ്ഥാന പൊലീസ്​ മേധാവിയുടെ മേൽനോട്ടത്തിൽ ജില്ല അടിസ്ഥാനത്തിൽ രൂപവത്​രിച്ച ഡാൻസാഫ് സ്ക്വാഡിന്​ കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാരാരിക്കുളം പൊലീസുമായി ചേർന്ന്​ ചേർത്തലയിലും പരിസരത്തും പരിശോധന നടത്തുന്നതിനിടെ വാഗൺ ആർ കാറിൽനിന്ന്​ ഒരാൾ ബാഗുമായി ഓടിപ്പോകുകയായിരുന്നു. തുടർന്നാണ്​ രണ്ടുപേരെ പിടികൂടിയത്​. ഇവരിൽനിന്ന്​ രണ്ടുകിലോ കഞ്ചാവ്​ കണ്ടെത്തു. കാറിൽനിന്ന്​ രക്ഷപ്പെട്ടത്​ മലപ്പുറം സ്വദേശിയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ കണിച്ചുകുളങ്ങര ഭാഗത്തുനിന്ന്​ ആറുകിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. പ്രതികളിൽ ജുനൈദ് ആന്ധ്രയിൽനിന്ന്​ കഞ്ചാവ് വാങ്ങി എറണാകുളത്തും ആലപ്പുഴയിലും മൊത്ത വിൽപനക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നാർകോട്ടിക് സെൽ ഡി​​വൈ.എസ്​.പി എം.കെ. ബിനുകുമാർ, ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്​. മാരാരിക്കുളം സി.ഐ എസ്​. രാജേഷ്, എസ്​.ഐ സെസിൽ ക്രിസ്റ്റ്​ രാജ്, എ.എസ്​.ഐമാരായ ജോഷി, അനിൽ, രാജേഷ്, ജാക്സൺ, റെജിമോൻ, സി.പി.ഒമാരായ രാജേഷ്, ജഗദീഷ്, സനു രാജ്, ശ്രീദേവി, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്​.ഐ ഇല്യാസ്, എ.എസ്​.ഐ സന്തോഷ്, ജാക്സൺ, ​പൊലീസുകാരായ ഉല്ലാസ്, എബി തോമസ്, അബിൻ, ഷാഫി, ജിതിൻ, അനൂപ്, ശ്രീജ, റോസ് നിർമല എന്നിവർ നേതൃത്വം നൽകി. APG junaid ജുനൈദ്​ APG rinshad റിൻഷാദ്​ APG sukannya സുകന്യ APG ganja പൊലീസ്​ പിടികൂടിയ കഞ്ചാവ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.