പഞ്ചായത്ത് പാലം തകർന്നുവീണ് ഒരാൾക്ക് പരിക്ക്

തുറവൂർ: ഒരു പ്രദേശത്തിന്‍റെ മുഴുവൻ യാത്രമാർഗമായിരുന്ന പഞ്ചായത്ത് പാലം തകർന്നു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് റോഡ്മുക്കിന് കിഴക്കുഭാഗത്തുള്ള നടപ്പാലമാണ് വ്യാഴാഴ്ച രാവിലെ തകർന്നത്. പ്രദേശവാസിയായ കുന്നേൽ ബാബു (55) പാലത്തിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ പാലം തകർന്ന് സ്കൂട്ടറുമായി വെള്ളത്തിൽ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുനാളുകളായി പാലം തകർച്ചയുടെ വക്കിലെത്തിയിട്ട്. 20 വർഷത്തിലധികം പഴക്കമുണ്ട് പ്രദേശത്തെ പാലങ്ങൾക്ക്. പഞ്ചായത്ത് നിർമിച്ച എല്ലാ പാലങ്ങളും തകർച്ചയുടെ വക്കിലാണ്. വാലയിൽ പ്രദേശത്തെ പാലവും ഏതുസമയവും തകർന്നുവീഴാവുന്ന അവസ്ഥയാണ്. അടിയന്തരമായി തകർന്ന പാലങ്ങൾ പൊളിച്ചുനീക്കി പുതിയവ പണിയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്​. (പടം. ഇന്നലെ തകർന്ന പള്ളിത്തോട് റോഡ്മുക്കിന് കിഴക്കുഭാഗത്തുള്ള പഞ്ചായത്ത് പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.