ആലപ്പുഴ: അയല്‍പക്ക വഴക്കുകളും വസ്തു തര്‍ക്കങ്ങളും മറ്റും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെന്ന രീതിയിലാക്കി നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമീഷന്‍. നിയമത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിരക്ഷ ഇത്തരം കേസുകളില്‍ പലപ്പോഴും ദുരുപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കമീഷന്‍ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. പുരുഷന്മാര്‍ ഉള്‍പ്പെട്ട അക്രമ സംഭവങ്ങളില്‍ സ്ത്രീകളെ വാദികളാക്കി കേസ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമീഷന്‍ അദാലത്തുകളില്‍ വന്നിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് വേറിട്ട് താമസിക്കുന്ന ദമ്പതികളുടെ കുട്ടികളുടെ ദയനീയാവസ്ഥയും ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ്. വേറിട്ടു കഴിയുന്നവര്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് അഡ്വ. താര നിര്‍ദേശിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തിൽ 35 പരാതികൾ തീർപ്പാക്കി. ആകെ 102 പരാതികളാണ് പരിഗണിച്ചത്. എട്ട് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ടിനായി കൈമാറി. രണ്ടു കേസുകളില്‍ കൗണ്‍സലിങ്ങിന് നിര്‍ദേശം നല്‍കി. 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമീഷന്റെ അഡ്വക്കറ്റ് പാനല്‍ അംഗങ്ങളും അദാലത്തില്‍ പങ്കെടുത്തു. 'വയോജനങ്ങളും ജീവിതശൈലി രോഗക്കാരും ജാഗ്രത പുലര്‍ത്തണം' ആലപ്പുഴ: അറുപതിനു മുകളില്‍ പ്രായമുള്ളവരും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരും ക്ഷീണം, പനി തുടങ്ങിയവ ഉള്‍പ്പെടെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ആദ്യത്തെ മൂന്നു ദിവസത്തിനുള്ളില്‍ ട്രയാജ് സംവിധാനമുള്ള ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് പരിശോധനക്ക് വിധേയരാകണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പക്ഷം ആശുപത്രിയിലേക്ക് മാറണം. ആലപ്പുഴ ജനറല്‍ ആശുപത്രി, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, താലൂക്ക് ആശുപത്രികള്‍, മാവേലിക്കര ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ ട്രയാജ് സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.