പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃച്ചാറ്റുകുളം ഗവ. എൽ.പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള കളിയുപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രീപ്രൈമറി പ്രവേശനോത്സവം വൈസ് പ്രസിഡന്റ് ജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.എ. അൻസാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.എച്ച്. റഹിയ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ രാജിമോൾ, പഞ്ചായത്ത് അംഗം അനിരുദ്ധൻ, തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി, ബി.പി.സി ശ്രീജ ശശിധരൻ, ബി.ആർ.സി കോഓഡിനേറ്റർ രാജി, സീനിയർ അസി. സന്ധ്യദേവി, അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പ്രീപ്രൈമറി കുട്ടികൾക്ക് നൽകുന്ന കളിയുപകരണങ്ങളുടെ ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.