ലക്ഷംവീട്-തൈപ്പറമ്പ് റോഡ് സഞ്ചാരയോഗ്യമാക്കി

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ലക്ഷംവീട് -തൈപ്പറമ്പ് റോഡ് ഗതാഗതത്തിന്​ തുറന്നു നൽകി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയിൽ നാലു ലക്ഷത്തോളം രൂപ ചെലവിലാണ് റോഡ് ടൈൽ പാകിയത്. എച്ച്. സലാം എം.എൽ.എ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, അംഗം വി.എസ്. ജിനുരാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. അരുൺ, ഏരിയ കമ്മിറ്റി അംഗം അജ്മൽ ഹസൻ, വിനോദ്, ജയശ്രീ എന്നിവർ പങ്കെടുത്തു. (ചിത്രം.. സഞ്ചാരയോഗ്യമാക്കിയ ലക്ഷംവീട്-തൈപ്പറമ്പ് റോഡ് എച്ച്. സലാം എം.എൽ.എ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.