കെൽട്രോൺ റോഡിന് ശാപമോക്ഷം

അരൂർ: വർഷങ്ങളായി തകർന്ന കെൽട്രോൺ റോഡ്​ പുനർനിർമിക്കുന്ന നടപടി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ് പുനർനിർമാണം. നിരവധി സംഘടനകൾ റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയിരുന്നു. ഒടുവിൽ ഭരണകക്ഷിയിൽപെട്ട സി.പി.ഐപോലും പ്രത്യക്ഷസമരത്തിന് ഇറങ്ങിയിരുന്നു. അടുത്തിടെ, കെൽട്രോൺ കൺട്രോൾസിൽ വ്യവസായ മന്ത്രി പി. രാജീവ്​ എത്തിയപ്പോൾ റോഡിലെ കുഴികളിൽ ചാടാതിരിക്കാൻ പൊതുമരാമത്ത് അധികൃതർ കുഴികൾ അടച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മാസങ്ങളായുള്ള നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമായത്​. ചിത്രം കെൽട്രോൺ റോഡ്​ പുനർനിർമാണം ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.