ചെങ്ങന്നൂർ: സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ സി.പി.എം തിരുവൻവണ്ടൂർ ലോക്കൽ കമ്മിറ്റി അംഗത്തിന് മർദനമേറ്റു. ഗുരുതര പരിക്കേറ്റ ഉമയാറ്റുകര പാലപ്ര പള്ളത്ത് ശരത് മോഹനെ (29) ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് കല്ലിശ്ശേരി ബി.ബി.സി ഓഡിറ്റോറിയത്തിന് സമീപം അഞ്ചു ബൈക്കുകളിലായി എത്തിയ പത്തംഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ശരത്തിന്‍റെ തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തിരുവൻവണ്ടൂരിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ സംഘം ഞായറാഴ്ച രാത്രി എത്തി ഭീഷണി മുഴക്കിയതായി പരാതിയുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ചെങ്ങന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് കരുതുന്ന ചിലരെ പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.