തുറവൂർ: ദേശീയപാതയോരത്ത് തുറവൂർ കവലക്ക് തെക്ക് ആലക്കാപറമ്പ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപത്ത് പൊട്ടിയ ജപ്പാൻ കുടിവെള്ള പൈപ്പ് ദ്രുതഗതിയിൽ നന്നാക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് പൈപ്പ് ചേംബറിനോടു ചേർന്ന ഭാഗമാണ് പൊട്ടി വെള്ളം കുതിച്ചൊഴുകിയത്. തൈക്കാട്ടുശ്ശേരി പമ്പിങ് സ്റ്റേഷനിൽനിന്ന് പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തിലേക്ക് വെള്ളം നൽകുന്ന 450 ജി.ആർ.പി പൈപ്പിനാണ് തകരാർ. പൈപ്പ് പൊട്ടിയഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കിയ ശേഷം മാത്രമേ മറ്റു പണി ചെയ്യാൻ കഴിയുകയുള്ളൂ. പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് ഒന്നര മീറ്റർ പഴയ പൈപ്പ് മുറിച്ചുമാറ്റിയ ശേഷം പുതിയ പൈപ്പ് ഒട്ടിച്ച് ചേർക്കുന്ന ജോലികൾ ആരംഭിച്ചു. പൈപ്പ് ഒട്ടിച്ച് സെറ്റായി പൂർണതോതിൽ പമ്പിങ് നടത്താൻ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് വാട്ടർ അതോറിറ്റി തൈക്കാട്ടുശ്ശേരി സെക്ഷൻ അസി. എൻജിനീയർ സുരേഷ് പറഞ്ഞു. പൈപ്പ് നന്നാക്കുന്ന ജോലി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും. caption: തുറവൂർ ആലക്കാപറമ്പിൽ ജപ്പാൻ പൈപ്പ് പൊട്ടിയത് വാട്ടർ അതോറിറ്റി ജീവനക്കാർ നന്നാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.