വികസന വിരുദ്ധത യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ദുഷ്ടലാക്ക്​ - സി.പി.എം

കണിച്ചുകുളങ്ങര(ആലപ്പുഴ): സംസ്ഥാന വികസനം തകർക്കുന്നതിന്​ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന്​ പരിശ്രമിക്കുകയാണെന്ന്​ സി.പി.എം ജില്ല സമ്മേളനത്തിന്‍റെ രാഷ്ട്രീയപ്രമേയം. പദ്ധതികൾ കേരളത്തിന്​ കിട്ടാതിരിക്കാനും അനുവദിച്ചിട്ടുള്ളത് നഷ്ടപ്പെടുത്താനും യു.ഡി.എഫ്-ബി.ജെ.പി എം.പിമാർ രാഷ്ട്രീയ പകപോക്കലോടെ പ്രവർത്തിക്കുകയാണെന്നും രാഷ്ട്രീയപ്രമേയത്തിൽ പറയുന്നു. അടുത്തിടെ അവതരിപ്പിച്ച കേന്ദ്രബജറ്റിലും സംസ്ഥാനത്തിന് പ്രത്യേക പദ്ധതികളില്ല. ജി.എസ്​.ടിയുടെ നഷ്ടപരിഹാര തുകപോലും നൽകാതെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എയിംസ്​ അംഗീകരിക്കപ്പെട്ടില്ല. റെയിൽവേ സോണിന്‍റെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്ക്​ നീക്കിവെച്ച തുകയിലും ആവശ്യകതക്ക്​ അനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല. കെ-റെയിലും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ല. ദേശീയപാത വികസനം, ഗെയിൽ പദ്ധതി, കൂടങ്കുളത്തുനിന്നുള്ള വൈദ്യുതിലൈൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികൾ​ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു. വികസന ചരിത്രത്തിൽ പൊൻതൂവലാണ് സിൽവർലൈൻ പദ്ധതി. രണ്ട് വർഷംകൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത മൂന്ന് വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള പ്രവർത്തനത്തെ തടഞ്ഞ് ഒരുവികസനവും നടത്താൻ അനുവദിക്കില്ലെന്ന മനോഭാവമാണ് പ്രതിപക്ഷത്തിന്‍റേത്​. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ ഒരു പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നില്ല. നദികളുടെയും മറ്റ് ജല​​േസ്രാതസ്സുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നില്ല. പരിസ്ഥിതിക്ക് ഒരുദോഷവും ഉണ്ടാക്കുന്നില്ല. 2,80,000 ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. റെയിൽ അടക്കം വികസന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ രാഷ്ട്രീയ ദുഷ്​ടലാക്ക് മനസ്സിലാക്കി അണിനിരക്കാൻ ജില്ല സമ്മേളനം അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.