മണ്ണഞ്ചേരി: . മണ്ണഞ്ചേരി ഗവ.ഹൈ സ്കൂളിലെ വിദ്യാർഥിയുടെ കുടുംബത്തിനാണ് സഹായമായി വള്ളം നൽകിയത്. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന കുടുംബത്തിന്റെ വള്ളം ജീർണിച്ച് നഷ്ടപ്പെട്ടതോടെ വിവരം വിദ്യാർഥി ക്ലാസ് അധ്യാപികയോട് പറയുകയും പ്രഥമാധ്യാപികയുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. തുടർന്ന് ജമാഅത്തെ ഇസ്ലാമി മണ്ണഞ്ചേരി യൂനിറ്റിന്റെ നേതൃത്വത്തിൽ വള്ളം വാങ്ങി നൽകുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡന്റ് നൗഷാദ് കരിമുറ്റം സ്കൂൾ പ്രഥമാധ്യാപിക എം. കെ. സുജാതകുമാരിക്ക് വള്ളത്തിന്റെ തുഴ കൈമാറി. സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ പൊക്കത്തിൽ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ ഡി. ദിലീപ്, ശിഹാബുദ്ദീൻ, സാബിർ, സുലജ, ഷാഹിന, സ്റ്റാഫ് സെക്രട്ടറി സാജിദ എന്നിവർ സംസാരിച്ചു. പടം: ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡന്റ് നൗഷാദ് കരിമുറ്റം സ്കൂൾ പ്രഥമാധ്യാപിക എം.കെ. സുജാതകുമാരിക്ക് വള്ളത്തിന്റെ തുഴ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.