ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാന്‍റെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലകമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 19ന് വൈകുന്നേരം പ്രാദേശിക തലങ്ങളിൽ 'പ്രതിഷേധ തെരുവ്' നടത്തും. ആർ.എസ്.എസ് ഉന്നതതല ഗൂഢാലോചന നടത്തിയാണ് കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഭരണതലത്തിലും പൊലീസിലുമുള്ള സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. ആർ.എസ്.എസ്- ബി.ജെ.പി സംസ്ഥാന-ജില്ല നേതാക്കളെ വിശദമായി ചോദ്യം ചെയ്ത് കുറ്റവാളികളെ ഉടൻ പിടികൂടിയില്ലെങ്കിൽ നിരന്തര ജനകീയ സമരങ്ങൾ നടത്തി നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ.റിയാസ്, വൈസ് പ്രസിഡന്‍റ് എ.ബി ഉണ്ണി, ജില്ല ഓർഗനൈസിങ് സെക്രട്ടറി നാസർ പഴയങ്ങാടി, സെക്രട്ടറിമാരായ ഷീജ നൗഷാദ്, അസ്ഹാബുൽ ഹഖ്, ട്രഷറർ ഇബ്രാഹിം വണ്ടാനം, ടി.ജയപ്രകാശ്, ജില്ല കമ്മിറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡന്‍റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.