പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

കൊല്ലകടവ്: കടുത്ത വേനലിൽ മാർക്കറ്റ് റോഡിലെ ജല അതോറിറ്റിയുടെ പൈപ്പുകൾ അടിക്കടി പൊട്ടി ശുദ്ധജലം പാഴാകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചിട്ടും നടപടിയില്ല. വെള്ളം സമീപത്തെ കുഴികളിൽ നിറഞ്ഞ്​ കൊതുകുകൾ മുട്ടയിട്ട് പെരുകുകയാണ്. ഇതിനൊപ്പം ചളിനിറഞ്ഞ്​ വഴിയാത്ര ദുസ്സഹമായി. മാർക്കറ്റ് റോഡിൽനിന്ന് കൊല്ലകടവ്-മാവേലിക്കര റോഡിലേക്ക് ഇറങ്ങുന്ന പടികളിൽ വെള്ളം കെട്ടിക്കിടന്ന് പായൽ പിടിച്ചാണ്​ യാത്രക്കാർ തെന്നിവീഴുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.