അനധികൃത നിർമാണം നടക്കുന്നതായി പരാതി

പെരുമ്പളം: തീരദേശ നിയമം ലംഘിച്ചതിന് പഞ്ചായത്ത് നൽകിയ സ്​റ്റോപ്​ മെമ്മോ നിലനിൽക്കെ നിർമാണം നടക്കുന്നതായി പരാതി. പെരുമ്പളം പഞ്ചായത്ത് 13ാം വാർഡ് വാഴപ്പള്ളിക്കാട്ട് പുരയിടത്തിൽ ചെമ്മീൻ സംസ്കരണ ശാലയുടെ നിർമാണമാണ്​ സ്​റ്റോപ്​ മെമ്മോ അവഗണിച്ച് നടത്തുന്നത്. ഇവിടെ നിർമാണ പെർമിറ്റിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിഷേധിച്ചു. ഇത്​ പരിഗണിക്കാതെ പ്രവർത്തനം നടന്നപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി സ്​റ്റോപ്​ മെമ്മോ നൽകിയത്. തോടിനും അംഗൻവാടിക്കും സമീപം സംസ്കരണ ശാല നിർമിക്കുന്നതിനെതിരെ പരിസരവാസി കക്കാഴത്ത് ബാബു പ്രസാദ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.